Wednesday, June 23, 2021
Home News National പതിനൊന്നുകാരിയെ വെട്ടിക്കൊന്നു; കാമുകനെ രക്ഷിക്കാന്‍ കുറ്റം ഏറ്റെടുത്ത് ചേച്ചി; ഒടുവില്‍ മൊബൈലില്‍ കുടുങ്ങി

പതിനൊന്നുകാരിയെ വെട്ടിക്കൊന്നു; കാമുകനെ രക്ഷിക്കാന്‍ കുറ്റം ഏറ്റെടുത്ത് ചേച്ചി; ഒടുവില്‍ മൊബൈലില്‍ കുടുങ്ങി

റായ്പൂര്‍: 11 വയസ്സുകാരിയെ വെട്ടിക്കൊന്ന കേസില്‍ കാമുകനെ രക്ഷിക്കാന്‍ ശ്രമിച്ച ചേച്ചിയുടെ നുണ പൊളിച്ചടുക്കി പോലിസ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ കാമുകിയും ചേച്ചിയും അറസ്റ്റിലായി. ഛത്തീസ്ഗഢിലെ കോര്‍ബയില്‍ താമസിക്കുന്ന വിനയ് ജഗത്, കാമുകിയായ 16 വയസ്സുകാരി എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് 16കാരിയുടെ സഹോദരിയെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ താ്ന്‍ വെട്ടിക്കൊന്നു എന്നായിരുന്നു 16കാരിയുടെ മൊഴി. സഹോദരിയോട് മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് കൂട്ടാക്കിയില്ലെന്നും ഇതോടെ ദേഷ്യം വന്ന താന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി എന്നും 16കാരി പോലിസിനോട്് പറഞ്ഞു. മാതാപിതാക്കള്‍ വെള്ളിയാഴ്ച തൊട്ടടുത്ത ഗ്രാമത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ സഹോദരിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കുറ്റം ഏറ്റുപറഞ്ഞെങ്കിലും 16കാരിയുടെ മൊഴിയില്‍ പല പഴുതുകളഉം ഉണ്ടായതിനാല്‍ പോലിസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലിസ് ഫോണ്‍ കോള്‍ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്തത് ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, വീടിന് മുന്‍വശത്ത് ബൈക്ക് ടയറിന്റെ അടയാളങ്ങള്‍ കണ്ടതും സംശയത്തിനിടയാക്കി. എന്നാല്‍, പല തവണ ചോദ്യംചെയ്തിട്ടും താന്‍ തന്നെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി ആവര്‍ത്തിക്കുകയായിരുന്നു.

ഇതിനിടെ, പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ സൈബര്‍ സെല്ലിന് കൈമാറി. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുത്ത സൈബര്‍ സെല്‍ ഒരു നമ്പറില്‍നിന്ന് തുടര്‍ച്ചയായി കോളുകള്‍ വന്നത് പരിശോധിച്ചു. പ്രദേശവാസിയായ വിനയ് ജഗതിന്റെ പേരിലാണ് ഈ നമ്പറെന്ന് തിരിച്ചറിഞ്ഞു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്ത് ഇയാള്‍ പോയതും ഫോണ്‍ കോള്‍ വിവരങ്ങളും സന്ദേശങ്ങളും പോലീസ് വെളിപ്പെടുത്തിയതോടെയാണ് യുവാവ് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്.

മാതാപിതാക്കള്‍ വീട്ടിലില്ലാത്തതിനാല്‍ 16കാരി തന്നെയാണ് വെള്ളിയാഴ്ച രാത്രി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ കാമുകനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സഹോദരിയായ 11 വയസ്സുകാരി കണ്ടു. ഇതോടെയാണ് പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തിയത്. ആദ്യം തലയണ കൊണ്ട് ശ്വാസംമുട്ടിച്ച ശേഷം കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Most Popular