Tuesday, May 18, 2021
Home News National ട്രെയിനിന്റെ എഞ്ചിനു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമം; പതിനാലുകാരന്‍ ഷോക്കേറ്റു മരിച്ചു

ട്രെയിനിന്റെ എഞ്ചിനു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമം; പതിനാലുകാരന്‍ ഷോക്കേറ്റു മരിച്ചു

ചെന്നൈ: ട്രെയിനിന്റെ എഞ്ചിനില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 14 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലാണ് സംഭവം. തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ എഞ്ചിനില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജ്ഞാനേശ്വരന്‍ ആണ് മരിച്ചത്.

അപകടം നടക്കുന്ന സമയത്ത് തൊട്ടുത്ത പ്ലാറ്റ്‌ഫോമില്‍ ജ്ഞാനേശ്വരന്റെ അച്ഛനുമുണ്ടായിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പില്‍ ജോലി ചെയ്യുന്ന പിതാവ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധനക്കു വന്നപ്പോള്‍ മകനെയും കൂടെ കൂട്ടുകയായിരുന്നു.

സ്റ്റേഷനിലെത്തിയ പതിനാലുകാരന്‍ അച്ഛന്‍ ജോലി ചെയ്യുന്ന പ്ലാറ്റ് ഫോമിന് തൊട്ടപ്പുറത്ത് കിടന്നിരുന്ന ട്രെയിനിന്റെ എഞ്ചിനിലേക്ക് സെല്‍ഫിയെടുക്കാന്‍ കയറി. സെല്‍ഫി ശ്രമത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ജ്ഞാനേശ്വരന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


 

Most Popular