പൂനെയിലെ സാനിറ്റൈസര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ; 18 തൊഴിലാളികള്‍ മരിച്ചു

fire-pune-chemical-plant

പൂനെ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 18 തൊഴിലാളികള്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പുനെയില്‍ എസ്വിഎസ് അക്വ ടെക്‌നോളജീസ് കമ്പനിയിലെ സാനിറ്റൈസര്‍ നിര്‍മാണ യൂനിറ്റിലാണു തീപിടിത്തമുണ്ടായത്.

പുണെ മെട്രോപൊളീറ്റന്‍ റീജിയണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ ആറ് അഗ്‌നിശമന യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

തീപ്പിടിത്ത സമയത്ത് 37 തൊഴിലാളികളാണ് ഫാക്ടറിയുടെ അകത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഏതാനും പേരെ രക്ഷപ്പെടുത്തി. ഫാക്ടറിയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പാക്ക് ചെയ്യുന്ന സ്ഥത്ത് നിന്നാണ് തീപ്പിടിത്തത്തിന്റെ തുടക്കം.
ALSO WATCH