Wednesday, June 23, 2021
Home News National ഭോപ്പാലില്‍ പശുവിനെ ബലാല്‍സംഘം ചെയ്തതിന് 55 വയസ്സുകാരന്‍ അറസ്റ്റില്‍

ഭോപ്പാലില്‍ പശുവിനെ ബലാല്‍സംഘം ചെയ്തതിന് 55 വയസ്സുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭോപ്പാലില്‍ പശുവിനെ ബലാല്‍സംഘം ചെയ്തുവെന്ന കുറ്റത്തിന് 55 വയസ്സുകാരന്‍ അറസ്റ്റില്‍. ജൂലൈ 4ന് പുലര്‍ച്ചെ സുന്ദര്‍നഗറിലെ ഒരു പശു ഫാമിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭോപ്പാല്‍ അശോക ഗാര്‍ഡന്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അലോക് ശ്രീവാസ്തവയെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. രാവിലെ 4 മണിയോടെ പ്രതി പശുത്തൊഴുത്തില്‍ എത്തിയത് ഉടമ റാം യാദവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, സംഭവം എന്താണെന്ന് മനസ്സിലാകാത്തതിനാല്‍ യാദവ് അയാളെ പിടികൂടി വിടുകയായിരുന്നു. പിറ്റേന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് യാദവ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി 377ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രകൃതി വിരുദ്ധമായി പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെതിരായുള്ള വകുപ്പാണിത്. ജീവപര്യന്തമോ 10 വര്‍ഷമോ തടവും പിഴയുമാണ് ശിക്ഷ.

55-year-old man held for raping a cow in Bhopal

Most Popular