മസ്ജിദില്‍ സുബ്ഹി നമസ്‌കാരത്തിന് എത്തിയയാളെ ഖുര്‍ആന്‍ പാരായണം ചെയ്യവേ വെടിവച്ചു കൊന്നു

up police

ലഖ്‌നോ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ(uttar pradesh) മസ്ജിദില്‍(masjid) പ്രഭാത നമസ്‌ക്കാരത്തിനെത്തിയ 55 വയസ്സുകാരനെ വെടിവെച്ചുകൊന്നു(shot dead). സിദ്ധാര്‍ഥ് നഗറിലെ ചിലിയ ഏരിയയില്‍ കൊലുവ ഗ്രാമത്തിലാണ് സംഭവം. ഖമറുസ്സമാന്‍ എന്നായാളാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊല്ലപ്പെട്ടത്.

സുബ്ഹി നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയ ഖമറുസ്സമാന്‍ ബാങ്കിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ പിന്നില്‍ നിന്ന് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് അഡീഷണല്‍ എസ്പി സുരേഷ് ചന്ദ് റാവത്ത് പറഞ്ഞു. വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പോലിസെത്തിയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.
ALSO WATCH