വ്യാപനത്തിന്റെ തീവ്രതയേറുന്നു; ഇന്ത്യയിലെ 80 നഗരങ്ങള്‍ ഈ മാസം അവസാനം വരെ ലോക്ക് ഡൗണിലേക്ക്; അതിര്‍ത്തികള്‍ മുഴുവന്‍ അടക്കും

coronavirus india lockdown

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു അടക്കം ഇന്ത്യയിലെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുന്നു. മാര്‍ച്ച് 31 വരെ പല പ്രധാന നഗരങ്ങളും അടച്ചിടാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം.

മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഢ്, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഇതുവരെ കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്‌കൂളും കോളേജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു.

തിങ്കളാഴ്ച ആറ് മണിക്ക് ലോക്ക് ഡൗണിലേക്ക് പ്രവേശിച്ച ഡല്‍ഹിയുടെ അതിര്‍ത്തികളെല്ലാം അടച്ചിട്ടു. ലോക്ക്ഡൗണ്‍ കാലയളവില്‍ കാബുകളോ ഓട്ടോകളോ ഓടിക്കാന്‍ ഡല്‍ഹിയില്‍ അനുമതിയുണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്.

നിലവില്‍ ലോക്ക് ഡൗണ്‍ ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ച നഗരങ്ങള്‍ ഇവയെല്ലമാണ്:

Andhra Pradesh- Prakasam, Vijaywada, Vizag
Chandigarh- Chandigarh
Chhattisgarh- Raipur

Delhi- Central East
Delhi North
West Delhi
North East Delhi
South Delhi

Gujarat- Kutch
Rajkot
Gandhinagar
Surat
Vadodara
Ahmedabad

Haryana- Faridabad
Sonipat
Panchkula
Panipat
Gurugram

Himachal Pradesh- Kangra

Jammu and Kashmir- Srinagar
Jammu

Karnataka- Bangalore
Chikkaballapura
Mysore
Kodagu
Kalaburagi

Kerala- Alappuzha
Ernakulam
Iduki
Kannur
Kasargod
Kottayam
Mallapuram
Pathanamthitta
Thiruvanthpuram
Thrissur

Ladakh- Kargil
Leh

Madhya Pradesh- Jabalpur

Maharashtra- Ahmednagar
Aurangabad
Mumbai
Nagpur
Mumbai Sub-Urb
Pune
Ratnagiri
Raigad
Thane
Yavatmal

Odisha- Khurda

Puducherry- Mahe

Punjab- Hoshiarpur
SAS Nagar
SBS Nagar

Rajasthan- Bhilwara
Jhunjhunu
Sikar
Jaipur

Tamil Nadu- Chennai
Erode
Kanchipuram

Telangana- Bhadradri
Kothagudem
Hyderabad
Medchai
Ranga Reddy
Sanga Reddy

Uttar Pradesh- Agra
GB Nagar
Ghaziabad
Varanasi
Lakhimpur Kheri
Lucknow

Uttarakhand- Dehradun

West Bengal- Kolkata
North 24 Parganas

80 Cities Across India Into Lockdown Till March