Monday, October 25, 2021
HomeNewsNationalപ്രണയാഭ്യര്‍ഥന നിരസിച്ചു; എട്ടാം ക്ലാസുകാരിയെ 22കാരന്‍ നടുറോഡില്‍ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചു; എട്ടാം ക്ലാസുകാരിയെ 22കാരന്‍ നടുറോഡില്‍ കുത്തിക്കൊന്നു

മുംബൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ഏട്ടാം ക്ലാസുകാരിയെ(8th std girl) 22കാരന്‍ നടുറോഡില്‍ കുത്തിക്കൊന്നു(stabbed to death). പൂനെ(Pune) ബിബ്വേവാദിയിലാണ് സംഭവം. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ യുവാവ് ആക്രമിച്ചത്. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവതാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. പലതവണയായി ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറയുന്നു.

പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് കൊലപാതകം. പിന്നീട് പ്രതി ഒളിവില്‍ പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
ALSO WATCH

Most Popular