ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് കൊറോണ വൈറസ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. മധ്യപ്രദേശില്‍ മാത്രം ഇന്ന് മൂന്നുപേര്‍ മരിച്ചു. രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഒരാള്‍ വീതമാണ് മരിച്ചത്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 68 ആണ്.
മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതു വരെ 490 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ 2 ന് മരിച്ച അമരാവതി സ്വദേശിയുടേത് കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു