Saturday, June 12, 2021
Home News National വിദേശ്യ രാജ്യങ്ങളിലെ ജയിലുകളില്‍ ആകെ 7890 ഇന്ത്യക്കാര്‍

വിദേശ്യ രാജ്യങ്ങളിലെ ജയിലുകളില്‍ ആകെ 7890 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ആകെ ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. 7890 ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്നാണ് പാര്‍ലമെന്റില്‍ മന്ത്രി അറിയിച്ചത്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. 3988 ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ അകപ്പെട്ടിരിക്കുന്നത്. ഇതില്‍ 1570 പേര്‍ സൗദി ജയിലുകളിലാണ്. സൗദി ജയിലുകളില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. യുഎഇ- 1292, കുവൈത്ത്- 460, ബഹ്‌റൈന്‍- 70, ഒമാന്‍- 49, ഇറാന്‍- 70 എന്നിങ്ങനെയാണ് കണക്കുകള്‍.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ജയിലുകളില്‍ 2000ത്തോളം പേരാണ് അകത്തുള്ളത്. ഇക്കാര്യത്തില്‍ നേപ്പാളിലാണ് ഏറ്റനും കൂടുതല്‍ ഇന്ത്യക്കാര്‍ അകത്തുള്ളത്. നേപ്പാള്‍-886, പാകിസ്താന്‍- 524, ചൈന- 157, ബംഗ്ലാദേശ്- 123, ഭൂട്ടാന്‍- 81, ശ്രീലങ്ക- 67, മ്യാന്‍മര്‍- 65, എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളിലെ ജയിലിലെ ഇന്ത്യക്കാരുടെ കണക്കുകള്‍. മറ്റ് ലോകരാജ്യങ്ങളായ അമേരിക്ക- 267, ബ്രിട്ടന്‍- 373, സിംഗപ്പുര്‍-409, മലേഷ്യ- 71, ഫിലിപ്പീന്‍- 41, തായ്‌ലാന്റ്- 23, ഇന്തോനേഷ്യ- 20 എന്നിങ്ങനെയാണ് കണക്കുകള്‍.

Most Popular