ബലാല്‍സംഗക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് യുപിയില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

suicide attempt in UP

ബുലന്ദ്ഷഹര്‍: ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കെതിരേയുള്ള കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് യുവതി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. യുപിയില്‍ ബുലന്ദ്ഷഹറിലെ യുവതിയെ കഴിഞ്ഞ ഒക്ടോബറില്‍ അടുത്ത ഗ്രാമത്തിലെ യുവാവ് ബലാല്‍സംഗം ചെയ്തത്. പ്രതി ഇപ്പോള്‍ ജയിലിലാണ്. അതിനുശേഷം പ്രതിയുടെ ബന്ധുക്കള്‍ യുവതിയെ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമ്മര്‍ദ്ദം ചെലുത്താറുണ്ട്.കഴിഞ്ഞ ദിവസവും പ്രതിയുടെ അമ്മാവനും മറ്റൊരാളും യുവതിയുടെ വീട്ടിലെത്തി ആവശ്യം ആവര്‍ത്തിച്ചു. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സമ്മര്‍ദ്ദവും ഭീഷണിയും സഹിക്കിവയ്യാതെയാണ് യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബുലന്ദ്ഷഹര്‍ എസ്എസ്പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. കേസ് ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പോലിസ് പറഞ്ഞു.