Saturday, April 10, 2021
Home News National ആധാറും പാനും ബന്ധിപ്പിക്കാനുള്ള തിയ്യതി നീട്ടി

ആധാറും പാനും ബന്ധിപ്പിക്കാനുള്ള തിയ്യതി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂണ്‍ 30 ലേക്ക് നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. മാര്‍ച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.

ഈ തീയതിക്കകം ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാത്തവരില്‍നിന്ന് 1000 രൂപ പിഴ ചുമത്തിയേക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നു മുതല്‍ അസാധു ആയിരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി ഇന്ന് വീണ്ടും പ്രഖ്യാപനം വരികയായിരുന്നു. നേരത്തേ ആധാറും പാനും ബന്ധിപ്പിക്കാനുള്ള തിയ്യതി പല തവണ നീട്ടിയിരുന്നു.
ALSO WATCH

Most Popular