Monday, December 5, 2022
HomeNewsNationalയുപിയില്‍ എഎപി, സമാജ്‌വാദി സഖ്യം രൂപപ്പെടുന്നു; ചെറു പാര്‍ട്ടികളെയും ഒപ്പം ചേര്‍ക്കും

യുപിയില്‍ എഎപി, സമാജ്‌വാദി സഖ്യം രൂപപ്പെടുന്നു; ചെറു പാര്‍ട്ടികളെയും ഒപ്പം ചേര്‍ക്കും

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും കൈകോര്‍ക്കാനൊരുങ്ങുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങും സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവും തമ്മില്‍ ബുധനാഴ്ച കൂടിക്കാഴ്ച്ച നടത്തി.

കൂടിക്കാഴ്ചയില്‍ പൊതുവായ രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ചയായതെന്നാണ് രാജ്യസഭ എംപിയും എഎപി നേതാവുമായ സഞ്ജയ് സിങ് പ്രതികരിച്ചത്. എന്നാല്‍, രണ്ട് പാര്‍ട്ടികള്‍ക്കും പൊതുവായ ലക്ഷ്യമാണുള്ളതെന്ന് സഞ്ജയ് സിങ് വ്യക്തമാക്കി.

ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തുക എന്ന സമീപനമാണ് നിലവില്‍ സമാജ്വാദി പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിയുമായി എസ്പി മുന്നണി ധാരണയിലെത്തിയതായാണ് വിവരം. സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

ഈ കാര്യത്തിലും സ്ഥിരീകരണം നല്‍കാന്‍ ഇരുപാര്‍ട്ടികളും തയ്യാറായിരുന്നില്ല. എന്നാല്‍ മുന്നണി ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ അഖിലേഷ് യാദവും ആര്‍എല്‍ഡി തലവന്‍ ജയന്ത് ചൗധരിയും പോസ്റ്റ് ചെയ്തിരുന്നു.
ALSO WATCH

Most Popular