Saturday, June 19, 2021
Home News National ഇന്ത്യയില്‍ 18 തികഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍; പൊതുവിപണിയില്‍ വില്‍ക്കും

ഇന്ത്യയില്‍ 18 തികഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍; പൊതുവിപണിയില്‍ വില്‍ക്കും

ന്യൂഡല്‍ഹി: മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷനില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മേയ് 1 മുതലാണ് മൂന്നാംഘട്ടം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മരുന്ന് കമ്പനികളുമായും വിദഗ്ധ ഡോക്ടര്‍മാരുമായും നടത്തിയ യോഗത്തിനുശേഷമാണ് തീരുമാനം.

കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ യോഗം തീരുമാനിച്ചു. വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനും കമ്പനികള്‍ക്ക് അനുമതി നല്‍കി. സംസ്ഥാനങ്ങള്‍ക്കു കമ്പനികളില്‍നിന്നു വാക്‌സിന്‍ നേരിട്ടു വാങ്ങാം.
ALSO WATCH

Most Popular