Sunday, June 20, 2021
Home Special GM Talkies ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് വീട്ടില്‍ മരിച്ച നിലയില്‍

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് വീട്ടില്‍ മരിച്ച നിലയില്‍

മുംബൈ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 34 വയസ്സായിരുന്നു. കയ്‌പ്പോച്ചെ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചിച്ചോരെയാണ് സുശാന്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുശാന്തിന്റെ മാനേജര്‍ ദിഷ സാലിയനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സുശാന്തിന്റെയും മരണമെന്നത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്.

ms-dhoni-and-sushant-singh-rajput

ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനാണ് സുശാന്ത്. 1986 ജനുവരി 21ന് ബിഹാറിലെ പട്‌നയില്‍ ജനിച്ച സുശാന്ത് ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതന്‍ ഭഗത്തിന്റെ ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാന്‍സ് എന്ന ചിത്രവും ഹിറ്റായി. ഇതോടെയാണ് സുശാന്ത് ബോളിവുഡിലെ ജനപ്രിയ താരമായി മാറിയത്.

നെറ്റ്ഫ്ളിക്സ് ഫിലിംഡ്രൈവിലാണ് സുശാന്ത് സിങ് രജ്പുതിനെ അവസാനമായി കണ്ടത്. ചുരുങ്ങിയകാലത്തിനിടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനാകാന്‍ താരത്തിനായിരുന്നു. കഴിഞ്ഞ ആറു മാസമായി സുശാന്തിനെ മാനസിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

Actor Sushant Singh Rajput, 34, found dead at Mumbai home

Most Popular