Sunday, September 26, 2021
Home Special GM Talkies മുസ്ലിമായവരെ മുഴുവന്‍ ബലാല്‍സംഗം ചെയ്യുന്നതാണോ രാമരാജ്യം? പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ച് നടി ഖുശ്ബു

മുസ്ലിമായവരെ മുഴുവന്‍ ബലാല്‍സംഗം ചെയ്യുന്നതാണോ രാമരാജ്യം? പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ച് നടി ഖുശ്ബു

ന്യൂദല്‍ഹി: മുസ്ലിം ആയതിനാല്‍ സംഘപരിവാര പ്രവര്‍ത്തകര്‍ തനിക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തുകയാണെന്ന് നടി ഖുശ്ബു. ആളുടെ പേരും നടി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയുണമെന്നും ഇതാണോ പ്രധാമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന രാമരാജ്യമെന്നും നിരവധി ട്വീറ്റുകളിലൂടെ നടി ചോദിച്ചു.

തനിക്ക് നേരെ ഒരാള്‍ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുന്ന ആള്‍ കൊല്‍ക്കത്തിയില്‍ നിന്നുള്ള സഞ്ജയ് ശര്‍മയാണ്. ഭീഷണി മുഴക്കി ഇയാള്‍ നിരവധി തവണ വിളിച്ചിരുന്നു. വിഷയത്തില്‍ കൊല്‍ക്കത്ത പോലീസും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ഇടപെടണം. താന്‍ ഒരു മുസ്ലിം സ്ത്രീയായതിനാല്‍ പീഡനത്തിന് അര്‍ഹയാണെന്നാണ് ഭീഷണിമുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് തന്നെയാണോ രാമജന്‍മ ഭൂമി? പ്രധാനമന്ത്രി ഒന്ന് പറഞ്ഞ് തരുമോ? വിളിച്ച ആളിന്റെ നമ്പറും നടി പങ്കുവെച്ചിട്ടുണ്ട്.

ഇത്തരക്കാര്‍ സമൂഹത്തിന് മുന്‍പില്‍ അപമാനിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നമ്പര്‍ പങ്കുവെച്ചിരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. അതേസമയം നിരവധി പേര്‍ നടിയെ പിന്തുണച്ചപ്പോള്‍ സംഘപരിവാര പ്രവര്‍ത്തകര്‍ എതിര്‍ത്തു രംഗത്തെത്തി. തങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി വന്നാല്‍ എല്ലാ ഭക്തരും ഇതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന പരിഹാസമായിരുന്നു ഇതിന് നടി നല്‍കിയത്, അതോ ഭീരുക്കള്‍ അവരുടെ നിലപാട് മാറ്റുമോയെന്നും അവര്‍ ചോദിച്ചു.

നേരത്തേ ഖുശ്ബുവിന്റെ മതം തിരഞ്ഞ് പിടിച്ച് ബിജെപി സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഖുശ്ബു മുസ്ലിം ആയതിനാലാണ് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും ആക്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം. അന്ന് സ്വന്തം പേര് വെളിപ്പെടുത്തികൊണ്ടായിരുന്നു നടി പ്രതികരിച്ചത്. ഖുശ്ബുവിന്റെ യഥാര്‍ഥ പേര് നഖത് ഖാന്‍ എന്നാണ്. സിനിമയിലെത്തിയശേഷമായിരുന്നു അവര്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. പിന്നീട് നിര്‍മാതാവ് സി സുന്ദറിനെ വിവാഹം കഴിച്ചതിനുശേഷം ഖുശ്ബു സുന്ദര്‍ എന്ന പേര് സ്വീകരിച്ചത്.

Most Popular