Sunday, January 23, 2022
HomeEntertainmentഎനിക്ക് മറ്റ് മാര്‍ഗമില്ല; കുറിപ്പെഴുതി വച്ച് നടി സൗജന്യ തൂങ്ങിമരിച്ചു

എനിക്ക് മറ്റ് മാര്‍ഗമില്ല; കുറിപ്പെഴുതി വച്ച് നടി സൗജന്യ തൂങ്ങിമരിച്ചു

ബംഗളൂരു: കന്നഡ ടിവി, സീരിയല്‍ നടി സൗജന്യ തൂങ്ങിമരിച്ച നിലയില്‍. നടിയുടെ ബംഗളൂരുവിലെ വീട്ടിലാണ് ജീവനൊടുക്കിയത്. 25 വയസായിരുന്നു. മരിക്കുന്നതിനു മുമ്പ് നടി എഴുതിവച്ച കുറിപ്പ് പൊലീസ് കണ്ടെത്തി.

എനിക്ക് മറ്റു മാര്‍ഗമില്ലെന്നും ഇനിയും താങ്ങാനാവില്ലെന്നും മൂന്നു തീയതികള്‍ രേഖപ്പെടുത്തിയ നാലു പേജുള്ള കുറിപ്പിലുണ്ട്. മാനസിക ബുദ്ധിമുട്ടികളുണ്ടെന്നും അതുമായി മുന്നോട്ട് പോകാന്‍ പറ്റുന്നില്ലെന്നും നടി പറയുന്നു. കുടുംബത്തോട് മാപ്പ് പറയുന്നുമുണ്ട്.

കുറിപ്പില്‍ പറയുന്നത്:
‘ഇതിന് ഞാന്‍ മാത്രമാണ് ഉത്തരവാദി… അതിനാല്‍ കുടുംബം, ദയവായി എന്നോട് ക്ഷമിക്കൂ… എന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്തരം മണ്ടത്തരങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ എനിക്ക് മറ്റ് മാര്‍ഗമില്ല. ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ പൂര്‍ണ്ണമായും മരിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മുമ്പൊരിക്കലും ഞാന്‍ എന്നെ ഇതുപോലെ കണ്ടിട്ടില്ല.
ALSO WATCH

 

Most Popular