Thursday, September 16, 2021
Home News National ധോണിയും റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ധോണിയും റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്രസിങ് ധോണിയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിടെയാണ് ധോണിയുടെ പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ റെയ്‌നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്‍പ്പ സമയം കഴിഞ്ഞാണ് റെയ്‌ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്.

ധോണിയോടൊപ്പം കളിക്കാനായത് ഏറ്റവും ഇഷ്ടപ്പെട്ടതും അഭിമാനം തോന്നിയതുമായ നിമിഷമാണെന്നും ധോണിയോടൊപ്പമുള്ള ഈ യാത്രയില്‍ താനും ഒപ്പം കൂടുകയാണെന്നുമാണ് റെയ്‌ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍, ധോണി ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് സ്വയം മാറി നിന്നതാണെങ്കില്‍ റെയ്‌നയ്ക്ക് ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

After MS Dhoni, Suresh Raina announces retirement from international cricket

Most Popular