ന്യൂ[ല്‍ഹി: ഇന്ത്യയുടെ ദേശീയ കമ്പനിയായ എയര്‍ ഇന്ത്യ പൂര്‍ണമായും വില്‍പ്പനയ്ക്ക് വച്ച് കേന്ദ്ര സര്‍ക്കാര്‍. 100 ശതമാനം ഓഹരിയും വില്‍ക്കുക അല്ലെങ്കില്‍ പൂട്ടുക എന്നതു മാത്രമാണ് ഇനി മുന്നിലുള്ള മാര്‍ഗമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 60,000 കോടി രൂപയുടെ കടമാണ് ഇതിനകം എയര്‍ ഇന്ത്യ വരുത്തിവച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എയര്‍ ഇന്ത്യ സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ പലതവണ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഓഹരി വില്പനയില് സര്‍ക്കാര്‍ വജിയിച്ചിരുന്നില്ല. ഇത്തവണ സര്‍ക്കാര്‍ ഉറച്ചുതന്നെയാണെന്നും ഓഹരി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നോട്ടുവരാന്‍ 64 ദിവസമാണ് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിശ്ചിത സമയത്തിനകം വില്‍പ്പന നടന്നില്ലെങ്കില്‍ അടച്ചുപൂട്ടാനുള്ള നീക്കവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.