ദുബയ്: കൊറോണവ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് ഒരുങ്ങിയിരിക്കാന്‍ എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ നാവികസേനക്കും നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ കൈവശമുള്ള വിമാനങ്ങളും നാവിക കപ്പലുകളും ഒഴിപ്പിക്കലിന് സജ്ജമാക്കാനാണ് നിര്‍ദേശമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ മടക്കികൊണ്ടുവരുന്നതിന് ഒരുക്കങ്ങള്‍ നടത്തിവരികയാണ്. വിശദമായ പദ്ധതി തയാറാക്കാന്‍ എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ നാവിക സേനയോടും ആവശ്യപ്പെട്ടിട്ടുണ്ട്- ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹിയില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നാവിക സേനയുടെ പങ്കിനെപറ്റി അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരങ്ങളാണ് ഇന്ത്യയിലേക്ക് മടങ്ങിപോകാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക തേടി നോര്‍ക്ക നടത്തിയ രജിസ്‌ട്രേഷനില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ രണ്ടു ലക്ഷത്തോളം പേര്‍ പേര് നല്‍കിയിരുന്നു. മെയ് മൂന്നുവരെ വ്യോമഗതാഗതത്തിന് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് 500ല്‍ അധികം വിമാനങ്ങളാണുള്ളത്. പ്രവാസികളെ നിശ്ചിത സമയത്തിനകം മടക്കിക്കൊണ്ടുവരാനുള്ള ശേഷി രാജ്യത്തിനുണ്ടെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളം മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്.
India’s national carrier Air India and the Indian Navy have been asked to be on standby with their aircraft and warships for the mass evacuation of Indians from Gulf countries as the Covid-19 pandemic continues.