ന്യൂഡല്‍ഹി: വിമാനയാത്രയ്ക്ക് കൂടുതല്‍ എയര്‍ സ്പേസ് (പറക്കാനുള്ള വ്യോമപരിധി) നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ വ്യോമപരിധി 60 ശതമാനമാണ് സിവില്‍, പ്രതിരോധ വിമാനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ചു.
നിയന്ത്രണത്തില്‍ ഇളവു നല്‍കുന്നതോടെ യാത്രാസമയം, ഇന്ധനം എന്നിവയില്‍ ലാഭമുണ്ടാവും. ഇപ്പോള്‍ പലയിടങ്ങളിലേക്കും ചുറ്റിവളഞ്ഞാണ് യാത്ര. അതൊഴിവാകും. ഇതുവഴി വര്‍ഷത്തില്‍ 1000 കോടിരൂപ വിമാനക്കമ്പനികള്‍ക്കു ലാഭിക്കാനാവും.
കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആറ്് വിമാനത്താവളങ്ങള്‍കൂടി സ്വകാര്യമേഖലയ്ക്കു നല്‍കും. ആദ്യഘട്ടത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ തീരുമാനിച്ച ആറെണ്ണത്തില്‍ മൂന്നെണ്ണം നല്‍കിക്കഴിഞ്ഞു. ഈ ആറെണ്ണത്തില്‍നിന്ന് വര്‍ഷം 1000 കോടി രൂപയുടെ വരുമാനം ലഭിക്കും (നിലവിലെ വരുമാനം 540 കോടിയാണ്). ഇതിനുപുറമേ 2,300 കോടി രൂപ ഒറ്റയടിക്കു ലഭിക്കും.
12 വിമാനത്താവളങ്ങളില്‍ സ്വകാര്യമേഖലയില്‍നിന്ന് 13,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
Air Space Restrictions To Be Eased To Cut Flying Time, Fuel Cost