Thursday, July 29, 2021
Home News National ഐആര്‍സിടിസിയിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; 50 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്

ഐആര്‍സിടിസിയിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; 50 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: വിമാന യാത്രാ ടിക്കറ്റുകള്‍ ഇനി ഐആര്‍സിടിസി(ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്)യിലൂടെയും ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 50 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് സംരക്ഷണവും ലഭിക്കും.

ഐആര്‍സിടിസി എയര്‍(air.irctc.co.in) എന്ന വെബ്സൈറ്റ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 59 രൂപയാണ് കണ്‍വീനിയന്‍സ് ഫീസായി ഈടാക്കുക. 50 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് ലഭിക്കും. യാത്രയ്ക്കിടയില്‍ മരണമോ പൂര്‍ണവും സ്ഥിരവുമായ വൈകല്യമോ സംഭവിച്ചാല്‍ 50 ലക്ഷം രൂപ ലഭിക്കും. ചെക്ക് ഇന്‍ ചെയ്ത ബാഗേജ് നഷ്ടപ്പെട്ടാല്‍ 3,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് ഇന്‍ഷുറന്‍സ്.

ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പ്രീമിയര്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ അഞ്ച് ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പ്ലാറ്റ്ഫോം ആയതിനാല്‍ സുരക്ഷിതമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആകും എന്നതാണ് പ്രധാന ആകര്‍ഷണം.
ALSO WATCH

Most Popular