എയർ ടിക്കറ്റ് റീഫണ്ട്; പ്രവാസി ലീഗൽ സെൽ യോഗം

Pravasi Legal - Intervention - Central Government - Gulf Malayalay
Pravasi Legal - Intervention - Central Government - Gulf Malayalay

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആഗോള തല ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് യാത്രക്കാര്‍ക്ക് അനുകൂലമായ വിധി നേരത്തെ നേടിയെടുത്തത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് മുഴുവന്‍ തുകയും റീഫണ്ട് നല്‍കില്ലെന്ന ഇപ്പോഴത്തെ നിലപാടിനെതിരെ സാധ്യമായ നിയമ നടപടികള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിഷയവുമായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.