Friday, June 18, 2021
Home News National ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം; മൂന്ന് പേരെ...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണത്തെത്തുടർന്ന് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു.  അഗത്തി ദ്വീപില്‍ നിന്നുള്ള മൂന്ന് പേരും ബിത്ര ദ്വീപില്‍ നിന്നുള്ള ഒരാളുമാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ അഗത്തി ദ്വീപില്‍ നിന്നുള്ള രണ്ട് പേര്‍ 18 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. ഹായ് എന്ന സന്ദേശമാണ് ഇവര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അയച്ചതെന്നും ദ്വീപ് നിവാസികള്‍ പറയുന്നു.

കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്ലക്കാര്‍ഡുമായി വീടുകള്‍ക്ക് മുന്നിലാണ് പ്രദേശവാസികള്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററെ ഭീഷണിപ്പെടുത്തുന്ന ഒന്നും സന്ദേശങ്ങളില്‍ ഇല്ലായിരുന്നെന്നും ഇവര്‍ പറയുന്നു.

ഇതിനിടെ കൊവിഡ് വ്യാപനത്താലും അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്‌കാരങ്ങളാലും ബുദ്ധിമുട്ടുന്ന ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി, മിനിക്കോയ് ദ്വീപുകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. മറ്റ് അഞ്ച് ദ്വീപുകളില്‍ കര്‍ഫ്യൂ തുടരും.

അതേ സമയം അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപില്‍ ജനരോഷം രൂക്ഷമായി. ലോക്ക്ഡൗണായതിനാല്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിനെതിരായും ലക്ഷദ്വീപ് ഭരണകൂടം നടപടി സ്വീകരിച്ചു തുടങ്ങി. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ലക്ഷദ്വീപ് ഡയറിക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ സംപ്രേഷണം ചെയ്ത വീഡിയോ വാര്‍ത്ത വെബ്‌സൈറ്റില്‍ നിന്ന് നീക്കി. പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കൂടുതല്‍ നടപടിയുണ്ടായേക്കുമെന്ന ആശങ്കയിലാണ് ദ്വീപ് നിവാസികള്‍.

Most Popular