Wednesday, May 12, 2021
Home News National ആന്ധ്രയില്‍ സാനിറ്റൈസര്‍ കുടിച്ച് ഒമ്പതുപേര്‍ മരിച്ചു

ആന്ധ്രയില്‍ സാനിറ്റൈസര്‍ കുടിച്ച് ഒമ്പതുപേര്‍ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശില്‍ പ്രകാശം ജില്ലയില്‍ സാനിറ്റൈസര്‍ കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. കോവിഡ് വ്യാപനംകാരണം രണ്ടു ദിവസമായി പ്രദേശം ലോക്ഡൗണിലാണ്. അതിനാല്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെയാണ് ഇവര്‍ സാനിറ്റൈസര്‍ മദ്യത്തിനു പകരം ഉപയോഗിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് ജില്ലയിലെ ക്ഷേത്രത്തിനടുത്തുള്ള രണ്ടു യാചകരെ സാനിറ്റൈസര്‍ കുടിച്ച് അവശനിലയില്‍ കണ്ടത്. ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റേയാള്‍ ആശുപത്രിയില്‍വെച്ചും. ”കുറച്ചു ദിവസങ്ങളായി ആളുകള്‍ സാനിറ്റൈസര്‍, വെള്ളത്തിലും ശീതളപാനീയങ്ങളിലും കലര്‍ത്തി കുടിക്കുകയായിരുന്നു. മറ്റേതെങ്കിലും വിഷവസ്തുക്കള്‍ ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.” -എസ്.പി. സിദ്ധാര്‍ഥ് കൗശല്‍ പറഞ്ഞു.

Most Popular