Sunday, September 19, 2021
Home News National 300 യുവതികളുമായി ലൈംഗിക ബന്ധം; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍; ബിടെക് വിദ്യാര്‍ഥി ഒടുവില്‍ പോലിസ്...

300 യുവതികളുമായി ലൈംഗിക ബന്ധം; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍; ബിടെക് വിദ്യാര്‍ഥി ഒടുവില്‍ പോലിസ് വലയില്‍

തിരുപ്പതി: ബിടെക് പാതിവഴിയില്‍ ഉപേക്ഷിച്ച 23 വയസ്സുകാരന്റെ ലീലാവിലാസങ്ങള്‍ അറിഞ്ഞ് പോലിസ് പോലും അമ്പരന്നു. 300 യുവതികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത പണം തട്ടിയ വിരുതനാണ് ഇയാളെന്ന് വ്യക്തമായത് ഒട്ടും ബന്ധമില്ലാത്ത മറ്റൊരു കേസില്‍.

ആന്ധ്രപ്രദേശിലെ കടപ്പ ടൗണില്‍ നിന്നുള്ള സി പ്രസന്ന കുമാറാണ് ഇത്രയധികം സ്ത്രീകളെ വലയില്‍ വീഴ്ത്തിയ കാമുകന്‍. പ്രൊഡ്ഡത്തൂര്‍ നഗരത്തിലെ ഗീതാസത്രം സ്ട്രീറ്റില്‍ താമസിക്കുന്ന പ്രസന്ന കുമാര്‍ 2017ല്‍ ഒരു മാല തട്ടിപ്പറി കേസിലാണ് പ്രസന്ന ആദ്യം പോലിസ് വലയിലാവുന്നത്. ജാമ്യത്തിലിറങ്ങിയ യുവാവ് പിന്നീടാണ് ആഡംബര ജീവിതത്തിന് കുറേക്കൂടി എളുപ്പമുള്ള വഴി കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയ ആയിരുന്നു ആയുധം. സൗന്ദര്യവും ആരെയും വീഴ്ത്താനുള്ള വാചക സാമര്‍ഥ്യവും കൈമുതലാക്കിയ ഇയാള്‍ ആദ്യം സോഷ്യല്‍ മീഡിയ വഴി യുവതികളുമായി സൗഹൃദത്തിലാവുകയാണ് ആദ്യം ചെയ്യുന്നത്. പ്രശാന്ത് റെഡ്ഡി, രാജ് റെഡ്ഡി, ടോണി തുടങ്ങി വിവിധ പേരുകളിലാണ് പരിചയപ്പെടുന്നത്. ഇര കൊത്തിയെന്ന് തോന്നിയാല്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കും. പ്രസന്ന കുമാറിന്റെ പഞ്ചാര വാക്കുകളില്‍ വീണു പോവുന്ന യുവതികള്‍ എല്ലാം സമര്‍പ്പിക്കും. അതിനിടയില്‍ യുവതികളുടെ നഗ്ന വീഡിയോകളും ഫോട്ടോയും ഇയാള്‍ പകര്‍ത്തിയിട്ടുണ്ടാവും.

ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടുകയാണ് അടുത്ത പടി. ആഡംബര ജീവിതം നയിക്കാനും അടുത്ത ഇരയെ വലയിലാക്കാനും ഈ പണം ഉപയോഗിക്കും. പ്രസന്ന കുമാറിന്റെ വലയില്‍ വീണവരില്‍ 100ഓളം പേര്‍ മധ്യവയ്‌സ്‌ക്കകളായ വിവാഹിതരാണെന്നതാണ് അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം. കുടുംബം കലങ്ങുമെന്ന് ഭയന്നാണ് പലരും പണവും ആഭരണവും യുവാവിന് നല്‍കിയത്.

പ്രസന്ന കുമാറിന്റെ വലയില്‍ വീണ ഒരാള്‍പോലും പോലിസില്‍ പരാതി നല്‍കിയിരുന്നില്ല. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്ന ഒരു ജോലി തട്ടിപ്പ് കേസിലും ഭവന ഭേദന കേസിലും പ്രസന്ന കുമാര്‍ പിടിയിലായിരുന്നു. അതിന്റെ അന്വേഷണത്തിനിടയിലാണ് ഞെട്ടിക്കുന്ന ഈ കഥകള്‍ പുറത്തുവന്നതെന്ന് കഡപ്പ ഡിഎസ്പി ബി സുനില്‍ കുമാര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് 1.26 ലക്ഷം രൂപയും 30 ഗ്രാം സ്വര്‍ണവും കണ്ടെത്തിയതായും പോലിസ് അറിയിച്ചു. ഹൈദരാബാദ്, വിജയവാഡ, കഡപ്പ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കെണിയില്‍പ്പെട്ട സ്ത്രീകള്‍.

Most Popular