Saturday, June 25, 2022
HomeNewsNationalമൂത്തമകളുടെ ചികില്‍സയ്ക്ക് 12കാരിയെ 46 വയസ്സുകാരന് വിറ്റ് മാതാപിതാക്കള്‍

മൂത്തമകളുടെ ചികില്‍സയ്ക്ക് 12കാരിയെ 46 വയസ്സുകാരന് വിറ്റ് മാതാപിതാക്കള്‍

ഹൈദരാബാദ്: 16 വയസുള്ള മൂത്ത മകളുടെ ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ ഇളയ മകളെ വില്‍പ്പന നടത്തേണ്ടി വന്ന ഗതികേടില്‍ മാതാപിതാക്കള്‍. 12 വയസ്സുള്ള ഇളയ മകളെ ദിവസവേതനക്കാരായ മാതാപിതാക്കള്‍ 46കാരനാണ് വില്‍പ്പന നടത്തിയത്. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നാണ് ഈ നടുക്കുന്ന വാര്‍ത്ത. മകളുടെ ചികില്‍സയ്ക്ക് എല്ലാ മാര്‍ഗവും തേടിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോഴാണ് മാതാപിതാക്കള്‍ അറ്റകൈക്ക് ശ്രമിച്ചത്. ഇതിന് മുന്‍പും 46കാരന്‍ ഇളയ മകളെ തനിക്ക് കെട്ടിച്ച് നല്‍കണമെന്ന ആവശ്യവുമായി മാതാപിതാക്കളെ സമീപിച്ചിരുന്നു.

മൂത്ത മകളുടെ ചികില്‍സയ്ക്ക് 25,000 രൂപവേണമെന്നായിരുന്നു മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അയല്‍വാസിയായ ചിന്ന സുബയ്യ വിലപേശി 10,000 രൂപയ്ക്ക് 12 വയസുകാരിയെ വാങ്ങുകയായിരുന്നു. കുട്ടിയെ ഇയാള്‍ പിന്നീട് കല്യാണം കഴിച്ചു. സുബ്ബയ്യയുടെ ഭാര്യ നേരത്തേ ഉപേക്ഷിച്ച് പോയിരുന്നു. ഇതോടെയാണ് മാതാപിതാക്കളുടെ ദയനീയ അവസ്ഥ ചൂഷണം ചെയ്ത ബാലികയെ ഇയാള്‍ സ്വന്തമാക്കിയത്.

കുട്ടിയെ കല്യാണം കഴിച്ച് ബന്ധുവീട്ടിലേക്കാണ് ഇയാള്‍ കൊണ്ടുപോയത്. കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് അധികൃതരെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ശിശു ക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സുബ്ബയ്യയെ പോലിസ് അറസ്റ്റ് ചെയ്തു.

Most Popular