ദോഹ: അസമില്‍ നിരപരാധികളെ വെടിവച്ച് കൊന്ന ഭരണകൂട ഭീകരതയ്ക്ക് പിന്നാലെ, ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിംകള്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അറബ് ലോകം. ബിജെപി സര്‍ക്കാരിന്റെ ഒത്താശയോടെ സംഘപരിവാരം നടത്തുന്ന മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരേ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
സര്‍ക്കാര്‍ പിന്തുണയോടെ തീവ്രവാദി ഗ്രൂപ്പുകള്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരേ നടത്തുന്നത് കടുത്ത അതിക്രമമാണെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീല്‍ ആരോപിച്ചു. ഈ അതിക്രമം തടയാന്‍ സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഇടപെടണം. ഇസ്ലാമിക ലോകം വിഷയത്തില്‍ ഐക്യപ്പെടണമെന്നും ട്വിറ്ററില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
إن ما يجري في #الهند من عدوان سافر على المواطنين المسلمين بأيدي جماعات متطرفة -تسانده الهيئات الرسمية- يستوقف كل ذي ضمير إنساني؛ لذلك أناشد -باسم الإنسانية- جميع الدول المحبة للسلام بأن تتدخل لوقف هذا العدوان، كما أناشد الأمة الإسلامية جميعًا أن تقف وقفة واحدة تجاه هذا الأمر. pic.twitter.com/dw6gfn6ycn
— أحمد بن حمد الخليلي (@AhmedHAlKhalili) September 28, 2021
അസമിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് അറബ് സോഷ്യല്‍ മീഡിയകളില്‍ കാമ്പയിന് ആരംഭിച്ചിട്ടുണ്ട്. India_Kills_Muslims എന്ന ഹാഷ്ടാഗോടെയാണ് കാമ്പയിന് ശക്തിയാര്‍ജിക്കുന്നത്.
#مقاطعة_المنتجات_الهندية #الهند_تقتل_المسلمين Dears Arab brothers and sisters, we’ll know your countries and India have an important partnership but do you believe our prophet Muhammad ﷺ will accept to work with those who kill your muslim brothers and sisters ? Boycott India now pic.twitter.com/O8OckxnQnz
— Jaeger (@SJaeger91) September 28, 2021
ഇന്ത്യയിലെ ബിജെപി ഭരണകൂടം അസം ജനതയുടെ നേരെ അഴിച്ചുവിട്ട നരനായാട്ടിന്റെ വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വെടിയേറ്റ് വീണ കര്‍ഷകന്റെ നെഞ്ചില്‍ ആനന്ദനൃത്തം ചവിട്ടിയ ഫോട്ടോഗ്രാഫറുടെ ദൃശ്യം വലിയ ഞെട്ടലോടെയാണ് ലോകം നോക്കിക്കണ്ടത്. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന മുസ്ലിം പണ്ഡിതനായ അബ്ദുള്‍ അസീസ് അല്‍ തുവൈജ്റി അടക്കമുള്ളവര്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണം എന്ന വാദമുയര്‍ത്തി രംഗത്ത് വന്നത്.
മുസ്ലിം പണ്ഡിതരുടെ അന്താരാഷ്ട്ര സംഘടനയും ഇന്ത്യന്‍ ഗവണ്മെന്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. യുഎഇ രാജകുടുംബാംഗവും സാമൂഹിക പ്രവര്‍ത്തകയുമായ ശെയ്ഖ ഹിന്ത് ബിന്ത് ഫൈസല്‍ അല്‍ ഖാസിമി ഉള്‍പ്പെടെയുള്ളവര്‍ അസമിലെ പോലിസ് ഭീകരതയുടെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. അസം മുസ്ലിം വംശഹത്യക്കെതിരേ കുവൈത്ത് എംപിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് നടക്കുന്നുണ്ട്.