Tuesday, May 18, 2021
Home News National ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഡല്‍ഹിയില്‍ നിന്ന് ദുബയിലേക്കു മാറ്റി

ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഡല്‍ഹിയില്‍ നിന്ന് ദുബയിലേക്കു മാറ്റി

ദുബൈ: മെയ് മാസത്തില്‍ ഡല്‍ഹിയില്‍ നടക്കാനിരുന്ന 2021 ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ദുബയിലേക്കു മാറ്റിയതായി ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബിഎഫ്‌ഐ) അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

എസ്ബിസി ഏഷ്യന്‍ എലൈറ്റ് മെന്‍ ആന്റ് വിമന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് യുഎഇ ബോക്‌സിങ് ഫെഡറേഷനുമായി സഹകരിച്ചാണ് ദുബയില്‍ വച്ച് സംഘടിപ്പിക്കുകയെന്ന് ബിഎഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ടൂര്‍ണമെന്റ് നടത്താന്‍ കായിക മന്ത്രാലയത്തിന്റെ അനുമതി കിട്ടിയിരുന്നു. എന്നാല്‍, യാത്രാ നിയന്ത്രണങ്ങളാണ് വേദി മാറ്റാന്‍ കാരണമായതെന്നും ബിഎഫ്‌ഐ വ്യക്തമാക്കി.
ALSO WATCH

Most Popular