അസം കുടിയൊഴിപ്പിക്കല്‍: ഇരകള്‍ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് മുസ്ലിം ലീഗ്

et mohammed basheer

ന്യൂഡല്‍ഹി: അസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ അടിയന്തര ഇടപെടല്‍ തേടി മുസ്ലിം ലീഗ് എംപി മാരുടെ കത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവര്‍ക്കാണ് കത്തയച്ചത്.

കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടക്കുന്നത് നരനായാട്ടും കൂട്ടക്കൊലയുമാണെന്ന് കത്തില്‍ പറയുന്നു. മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതും അതിന് പോലിസ് കൂട്ടുനില്‍ക്കുന്നതും ഭയാനകവും അപമാനകരവുമാണ്. ബംഗാളി വംശജരായ മുസ്ലിങ്ങളെ നഷ്ടപരിഹാരമില്ലാതെ ഒഴിപ്പിക്കുന്നതും പ്രതിഷേധത്തെ തോക്ക് കൊണ്ട് നേരിടുന്നതും നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്നും എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഇരകള്‍ക്ക് നീതി ലഭിക്കുന്നത് വരെ സാധ്യമായതെല്ലാം ചെയ്യുമെന്നും എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, അബ്ദുല്‍ സമദ് സമദാനി, കെ നവാസ് കനി എന്നിവര്‍ അറിയിച്ചു.
ALSO WATCH