Thursday, October 6, 2022
HomeNewsNationalമംഗളൂരു വിമാനത്താവളത്തിലേക്ക് വരുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്

മംഗളൂരു വിമാനത്താവളത്തിലേക്ക് വരുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്

ദോഹ: മംഗളൂരു വിമാനത്താവളത്തിേേലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റ് ചെയ്തു.

സിവില്‍ ഏവിയെഷന്‍ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുടെ നിര്‍ദേശപ്രകാരം മംഗളൂരു വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ www.newdelhiairport.in വെബ്‌സൈറ്റില്‍ എയര്‍സുവിധ സെല്‍ഫ് റിപോര്‍ട്ടിങ് ഫോം പൂരിപ്പിച്ച് നല്‍കണം. ആരോഗ്യ സേതു, ക്വാരന്റീന്‍ വാച്ച്, ആപ്തമമിത്ര എന്നീ മൂന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

മൊബൈലില്‍ ആക്ടീവായ ഇന്ത്യന്‍ ലോക്കല്‍ സിം ഉണ്ടായിരിക്കണം. നിലവിലുള്ള സിം ഉപയോഗിക്കുകയോ എയര്‍പോര്‍ട്ടില്‍ നിന്ന് പുതിയ സിം വാങ്ങുകയോ ചെയ്യാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിപ്പില്‍ പറയുന്നു.

Most Popular