Monday, September 27, 2021
Home News National ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍; ആസ്‌ത്രേലിയ വിമാനങ്ങളുടെ എണ്ണം കുറച്ചു

ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍; ആസ്‌ത്രേലിയ വിമാനങ്ങളുടെ എണ്ണം കുറച്ചു

കാന്‍ബെറ: ബ്രിട്ടന്‍, ഹോങ്കോങ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ആസ്‌ത്രേലിയയും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് വരുന്ന വിമാനങ്ങളുടെ എണ്ണം ചുരുക്കാനാണ് ആസ്‌ത്രേലിയയുടെ തീരുമാനം.

ആസ്േ്രതലിയന്‍ പൗരന്മാരേയും സ്ഥിരതാമസ അനുമതിയുള്ളവരേയും കൊണ്ടുവരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ 30 ശതമാനമായി കുറക്കാനാണ് തീരുമാനം. ഇന്ത്യയില്‍നിന്നുള്ള സാധാരണ വിമാനങ്ങളിലും 30 ശതമാനം കുറവു വരുത്തി ഉടന്‍ പ്രഖ്യാപനമുണ്ടാകും.

കോവിഡ് അപകടം കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തി മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ആസ്േ്രതലിയയും പിന്തുടരും. അടിയന്തര കാരണങ്ങളുണ്ടെങ്കില്‍ മാത്രമാണ് ആസ്േ്രതലിയന്‍ പൗരന്മാരെ വിമാന യാത്ര നടത്താന്‍ അനുവദിക്കുന്നത്.
ALSO WATCH

 

Most Popular