Wednesday, September 22, 2021
Home News National കോവിഡ്: ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കയും; ഇന്ത്യയില്‍ നിന്ന് വന്നാല്‍ തടവും പിഴയുമെന്ന് ആസ്‌ത്രേലിയ

കോവിഡ്: ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കയും; ഇന്ത്യയില്‍ നിന്ന് വന്നാല്‍ തടവും പിഴയുമെന്ന് ആസ്‌ത്രേലിയ

വാഷിംഗ്ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. അമേരിക്കയാണ് ഏറ്റവുമൊടുവില്‍ ഇന്ത്യക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മെയ് നാലു മുതല്‍ വിലക്ക് നിലവില്‍ വരും. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുന്നതും ഒന്നിലധികം വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് വിലക്കിന് കാരണം.

അമേരിക്കന്‍ പൗരന്‍മാര്‍ക്കും യുഎസിലെ സ്ഥിര താമസക്കാര്‍ക്കും വിലക്ക് ബാധകമല്ല. ആരോഗ്യപ്രവര്‍ത്തകരെയും വിലക്കില്‍നിന്ന് ഒഴിവാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക സ്വന്തം പൗരന്‍മാരോട് ആവശ്യപ്പെട്ടു. ആരെങ്കിലും ഇന്ത്യയിലുണ്ടെങ്കില്‍ ഉടന്‍ തിരികെ വരാനും ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യു.കെ, അയര്‍ലണ്ട്, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവ്
ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആസ്േ്രതലിയ. മെയ് മൂന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. 14 ദിവസം ഇന്ത്യയില്‍ തങ്ങി രാജ്യത്തെന്നുവര്‍ക്കാണ് ആസ്േ്രതലിയ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്ന പൗരന്മാരും സ്ഥിരതാമസക്കാരും തടവു ശിക്ഷയും പിഴയും ഏറ്റുവാങ്ങേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് മുന്നറിയിപ്പ് നല്‍കി.
ALSO WATCH

 

Most Popular