Sunday, December 4, 2022
HomeNewsNationalകോവിഡ് ടെസ്റ്റിന് അമിത ചാര്‍ജജ് ഈടാക്കുന്ന നടപടി ഒഴിവാക്കണം: ഗപാഖ്

കോവിഡ് ടെസ്റ്റിന് അമിത ചാര്‍ജജ് ഈടാക്കുന്ന നടപടി ഒഴിവാക്കണം: ഗപാഖ്

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് നാട്ടിലെത്തി നടത്തേണ്ട മോളി ക്യൂലാര്‍ ടെസ്റ്റിന് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ മറ്റു സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ഈടാക്കുന്ന നിരക്കിനേക്കാള്‍ അമിതമാണെന്നും ആയത് കുറക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ട് ബഹു. കേരളാ മുഖ്യമന്ത്രി, നോര്‍ക്കാ സി.ഇ.ഒ എന്നിവര്‍ക്ക് ഗള്‍ഫ് കാലിക്കറ്റ് എയര്‍പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ (ഗപാഖ്) നിവേദനം അയച്ചു.
കേരളത്തില്‍ ഈ ടെസ്റ്റിന് Rs 1,200 മുതല്‍ 1,700 വരെ ചാര്‍ജജ് ഈടാക്കുമ്പോള്‍ ഡല്‍ഹി, ലക്‌നൊ, അമൃത്യസര്‍ എയര്‍പോര്‍ട്ടുകളില്‍ Rs 900/- യും ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ Rs 500/- മാത്രവുമാണ് ഈടാക്കുന്നത്.

 

Most Popular