Wednesday, January 26, 2022
HomeNewsNationalപശ്ചിമബംഗാളില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു; മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും തൃണമൂലില്‍

പശ്ചിമബംഗാളില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു; മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും തൃണമൂലില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബാബുല്‍ സുപ്രിയോ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഷ്ട്രീയം വിടുമെന്ന് ബാബുല്‍ സുപ്രിയോ അറിയിച്ചിരുന്നുവെങ്കിലും മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, രാജ്യസഭ എംപി ഡെറിക് ഒബ്രിയാന്‍ എന്നിവര്‍ ചേര്‍ന്ന് സുപ്രിയോയെ സ്വീകരിച്ചു. ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും അറിയിച്ചു.

പശ്ചിമബംഗാളില്‍ മമത ബാനര്‍ജി അധികാരം പിടിച്ചതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലെത്തുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് ബാബുല്‍ സുപ്രിയോ. മറ്റ് നാല് പേരും ബി.ജെ.പി എംഎല്‍എമാരാണ്. പശ്ചിമബംഗാളില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്ത് ബിജെപി വിരുദ്ധ ക്യാമ്പിന് വലിയ ആവേശമാണ് മമതയുടെ മുന്നേറ്റം പകര്‍ന്നു നല്‍കുന്നത്.

 

Most Popular