Wednesday, November 30, 2022
HomeNewsNationalആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി; ജയിലില്‍ തുടരും

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി; ജയിലില്‍ തുടരും

മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്(Aryan khan) മയക്ക് മരുന്ന് കേസില്‍ ജാമ്യമില്ല(bail denied). ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയാണ് 24 കാരനായ ആര്യന്‍ ഖാന്‍. കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും മുംബൈ പ്രത്യേക എന്‍ഡിപിഎസ് കോടതി തള്ളി.

ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. 16 പേരാണ് പിടിയിലായത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍സിബിയുടെ പരിശോധന.

ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിന്നീട് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആര്യന്റെ വാട്‌സാപ്പ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍.സി.ബി വാദിച്ചത്.

നേരത്തെ ജാമ്യാപേക്ഷയ്യില്‍ വാദം കേട്ട കോടതി വിധി പറയുന്നത് ദസറ അവധി കഴിഞ്ഞുള്ള ഒക്‌ടോബര്‍ 20 ലേക്ക് മാറ്റിയതായിരുന്നു. വിധി പറയുന്നത് നീട്ടിവെച്ച കോടതി നടപടിക്കെതിരെ ബോളിവുഡ് താരങ്ങളടക്കം വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ ആര്യന്റെ ജാമ്യാപേക്ഷയിലെ തീര്‍പ്പറിയാന്‍ ബോളിവുഡ് താരങ്ങളടക്കം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ജാമ്യാപേക്ഷ തള്ളിയതിനെതിരേ ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കും.
ALSO WATCH

 

 

Most Popular