Tuesday, May 18, 2021
Home News International ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു; മെഡിക്കല്‍ വിസയിലെത്തിയവര്‍ ഇന്ത്യയില്‍ കുടുങ്ങി

ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു; മെഡിക്കല്‍ വിസയിലെത്തിയവര്‍ ഇന്ത്യയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നും മെഡിക്കല്‍ വിസ നേടി ഇന്ത്യയില്‍ എത്തിയവര്‍ പെട്രപോള്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുമുള്ളവരുടെ പ്രവേശനം തടയാനായി ഇന്നലെ ബംഗ്ലാദേശ് അതിര്‍ത്തി അടച്ചതോടെയാണ് ഇവര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയത്. സ്വന്തം നാട്ടിലെത്താന്‍ 24 മണിക്കൂര്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളുവെന്ന് ബംഗ്ലാദേശിലേക്ക് മടങ്ങി പോകാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങിയ ബംഗ്ലാദേശുകാര്‍ പറഞ്ഞു. അതിര്‍ത്തി അടയ്ക്കുമെന്ന് നേരത്തെ അറിയിക്കണമായിരുന്നുവെന്ന് കുടുങ്ങിയ ബംഗ്ലദേശുകാര്‍ പറയുന്നു.

Most Popular