Saturday, June 19, 2021
Home News National സ്വകാര്യ ഭാഗത്ത് കുപ്പികയറ്റി ബലാല്‍സംഗം; യുവതിയെ കോഴിക്കോട് കണ്ടെത്തി

സ്വകാര്യ ഭാഗത്ത് കുപ്പികയറ്റി ബലാല്‍സംഗം; യുവതിയെ കോഴിക്കോട് കണ്ടെത്തി

ബെംഗളൂരു: ക്രൂരമായലൈംഗിക പീഡനത്തിന് ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി. ബംഗളൂരു പോലിസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതിയെ കണ്ടെത്തിയത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്നു 2 യുവതികള്‍ ഉള്‍പ്പെടെ ബംഗ്ലാദേശില്‍ നിന്നുള്ള 6 പേരെ കഴിഞ്ഞ ദിവസം ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. വീഡിയോ ക്ലിപ്പില്‍നിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബംഗളൂരു പോലിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. 22കാരിയുടെ സ്വകാര്യഭാഗങ്ങളില്‍ കുപ്പി കയറ്റുന്ന രംഗങ്ങള്‍ ഉള്‍പ്പെടെ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.

മനുഷ്യക്കടത്തിലൂടെ ബംഗളൂരുവിലെത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. പ്രതികളിലൊരാള്‍ തന്നെ പകര്‍ത്തിയ വിഡിയോ വൈറല്‍ ആയതിനു പിന്നാലെ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

തെളിവെടുപ്പിനിടെ കടന്നുകളയാന്‍ ശ്രമിച്ച 2 പേരെ പോലിസ് കാലില്‍ വെടിവച്ചു വീഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂട്ടിപാര്‍ലര്‍ ജീവക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബംഗളൂരുവിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണെന്നു ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്ത് പറഞ്ഞു. സാമ്പത്തിക പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂര പീഡനത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.
ALSO WATCH

 

Most Popular