പട്ന: തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കെ ബിഹാര്‍ സെക്രട്ടേറിയറ്റില്‍ വന്‍ തീപിടിത്തം. ഗ്രാമ വികസന വകുപ്പിന്റെ ഓഫിസിലാണ് തീപ്പിടിത്തം ഉണ്ടായത്. പ്രധാനപ്പെട്ട ഒട്ടേറെ ഫയലുകള്‍ കത്തി നശിച്ചതായാണ് റിപോര്‍ട്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയില്‍ നിന്ന് തീപടര്‍ന്നത്. ഒന്നാം നിലയിലേക്കും തീപടര്‍ന്നു. 15 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.
എന്‍ഡിഎ ഭരണത്തിലെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് തീപ്പിടിത്തം എന്ന് ആര്‍ജെഡി ആരോപിച്ചു. ഈ സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍ അഴിമതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് സെക്രട്ടേറയിറ്റിന് തീയിട്ടതെന്ന് ആര്‍ജെഡി വക്താവ് ചിത്രഞ്ജന് ഗഗന് പറഞ്ഞു.