പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും മുമ്പ് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം

binoy-viswam

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് പോകുംമുന്‍പ് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ ആര്‍എസ്എസിന്റെ ബൈബിളായ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം എംപി. വിചാരധാരയില്‍ ആഭ്യന്തരശത്രുക്കള്‍ എന്ന പന്ത്രണ്ടാം അധ്യായത്തില്‍ രണ്ടാമതായി പരാമര്‍ശിക്കുന്നത് ക്രിസ്ത്യാനികളെക്കുറിച്ചാണ്. ആ നിലപാടില്‍ നിന്ന് ആര്‍എസ്എസ് മാറിയോയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് ചില ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ സമയം ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആഭ്യന്തര ശത്രുക്കളില്‍ ഒന്നാമതായി മുസ്ലിംകളെയും രണ്ടാമതായി ക്രിസ്ത്യാനികളെയും മൂന്നാമതായി കമ്യൂണിസ്റ്റുകളെയുമാണ് വിചാരധാര എണ്ണുന്നത്.