Wednesday, January 19, 2022
HomeEdiotrs Pickയുപി തിരഞ്ഞെടുപ്പ്: സര്‍ക്കാരും ബിജെപിയും തള്ളി മറിക്കുന്നു, മോദി ഉദ്ഘാടനം ചെയ്തുവെന്ന് പ്രചരിപ്പിച്ചവ ദക്ഷിണ കൊറിയയിലെയും...

യുപി തിരഞ്ഞെടുപ്പ്: സര്‍ക്കാരും ബിജെപിയും തള്ളി മറിക്കുന്നു, മോദി ഉദ്ഘാടനം ചെയ്തുവെന്ന് പ്രചരിപ്പിച്ചവ ദക്ഷിണ കൊറിയയിലെയും ചൈനയിലെയും വിമാന താവളങ്ങള്‍

ലഖ്‌നോ: 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും അധികാരത്തിലേറാനുള്ള അടവുകളുമായി ബിജെപി. വികസനത്തിലും ജനക്ഷേമത്തിലും ഏറ്റവും പിന്നിലും കുറ്റകൃത്യങ്ങളിലും വംശീയ വിദ്വേഷത്തിലും ഏറ്റവും മുന്നിലും നില്‍ക്കുന്ന യുപിയില്‍ ജനങ്ങളെ ചാക്കിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അടിസ്ഥാനസൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. അതിലൊന്നാണ് നവംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട നോയിഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് എന്ന് അവകാശപ്പെട്ട് തറക്കല്ലിട്ട ഈ എയര്‍പോര്‍ട്ടിന്റെതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഭൂരിഭാഗവും വ്യാജമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആള്‍ട്ട് ന്യൂസ്, ദി ക്വിന്റ്, ദി പ്രിന്റ് എന്നിവയാണ് ഇത് സംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഔദ്യോഗിക സര്‍ക്കാര്‍ അക്കൗണ്ടുകള്‍ വഴിയും പ്രമുഖ ബിജെപി നേതാക്കളുടെ അക്കൗണ്ടുകളില്‍ നിന്നുമാണ് വ്യാജ ഫോട്ടോകള്‍ പ്രചരിച്ചത് എന്നത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
incheon international airportനവംബര്‍ 24ന് മൈഗവണ്‍മെന്റ്ഹിന്ദി എന്ന കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അക്കൗണ്ട് വഴി പുറത്തുവിട്ട വീഡിയോയിലെ ഒരു ചിത്രം ദക്ഷിണ കൊറിയയിലെ ഇന്‍ചിയോണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റേതാണ്. ഇതേ വ്യാജ ചിത്രം സര്‍ക്കാര്‍ അക്കൗണ്ടുകളായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, മൈഗവണ്‍മെന്റ് ഇംഗ്ലീഷ് ട്വിറ്റര്‍ അക്കൗണ്ട്, പിഐബി ചണ്ടീഗഡ്, പ്രസാര്‍ ഭാരതി ന്യൂസ് സര്‍വീസ്, റീജ്യനല്‍ ഔട്ട്‌റീച്ച് ബ്യൂറോ ഉത്തര്‍പ്രദേശ് തുടങ്ങിയവയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
korea joongang dailyബിജെപി നേതാക്കളായ എംപി ഡോ. മഹേഷ് ശര്‍മ, അസം നാഷനല്‍ ജനറല്‍ സെക്രട്ടറി ദിലീപ് സൈക്കിയ, കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട, നോര്‍ത്ത് ഈസ്റ്റ് റീജ്യന്‍ വികസന വകുപ്പ് സഹ മന്ത്രി ബി എല്‍ വര്‍മ, ബിജെപി എംപി മഹേഷ് പൊഡ്ഡാര്‍ ഉള്‍പ്പെടെയുള്ളവരും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

2017ല്‍ കൊറിയ ജൂങ്ആങ് ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രമാണ് യുപിയിലേതെന്ന പേരില്‍ ഇവര്‍ പങ്കുവച്ചത്. 2018 ജനുവരിയില്‍ ഇന്‍ചിയോള്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പുതുതായി തുറക്കുന്ന ടെര്‍മിനലിന്റെ ചിത്രമായിരുന്നു അത്.

മൈഗവ്ഹിന്ദി, മൈഗവ്ഇന്ത്യ, പിഐബി യുപി എന്നിവ പുറത്തുവിട്ട മറ്റൊരു വീഡിയോ ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലെ ദക്‌സിങ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റേതായിരുന്നു. എന്നാല്‍, വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു.
Noida International Airport fake photo1ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ അനുരാഗ് താക്കൂര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, അര്‍ജുന്‍ റാം മെഘ്വാള്‍, ബിജെപി യുപി വൈസ് പ്രസിഡന്റ് പങ്കങ് സിങ്, ബിജെപി ഡല്‍ഹി വൈസ് പ്രിസന്റ് സുനില്‍ യാദവ് എന്നിവരും ഇത് പങ്കുവച്ചിരുന്നു.

ഗുജറാത്തില്‍ നിന്നുള്ള പ്രമുഖ പത്രമായ ഡെയ്‌ലി സന്ദേശ് അവരുടെ ഒന്നാം പേജില്‍ തന്നെ ചിത്രം വലുതായി പ്രസിദ്ധീകരിച്ചു.
beijing aiport2015ല്‍ യുഎസ് മാധ്യമമായ വൈസ് പുറത്തുവിട്ട പുതുതായി നിര്‍മിക്കു്‌നന ചൈനീസ് വിമാനത്താവളത്തിന്റെ ചിത്രമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. പണി പൂര്‍ത്തിയായ വിമാനത്താവളത്തിന്റെ വീഡിയോ 2019ല്‍ ചൈനീസ് മാധ്യമമായ സിജിടിഎന്‍ പോസ്റ്റ് ചെയ്തിരുന്നു.

Most Popular