Wednesday, January 26, 2022
HomeNewsNationalകര്‍ഷക സമരവേദിയില്‍ യുവാവിനെ കൊന്ന് കൈവെട്ടി പോലിസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കി

കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊന്ന് കൈവെട്ടി പോലിസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കി

ന്യൂഡല്‍ഹി: കര്‍ഷക സമരം(farmers protest) നടക്കുന്ന സിംഘു അതിര്‍ത്തിയില്‍(singhu border) യുവാവിനെ കൊന്ന് കെട്ടിത്തൂക്കി(youth murdered). ഹരിയാനയിലെ സോനിപത് ജില്ലയിലെ കുണ്ഡ്‌ലിയിലാണ് സംഭവം. പോലിസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടതു കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു. കാലുകളും വെട്ടിമുറിക്കപ്പെട്ടിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിഖ് മതത്തിലെ യോദ്ധാക്കളായ നിഹാംഗ് വിഭാഗത്തില്‍പെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. യുവാവിനെ തല്ലിക്കൊന്നശേഷം പോലിസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ALSO WATCH

 

Most Popular