Tuesday, July 27, 2021
Home News National ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ 30നാണ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ 65 ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാര്‍ വേഷമിട്ടത്. 1955 ലെ ദേവ്ദാസ്, 1957 ലെ നയാ ദോര്‍, 1960 ലെ മുഗള്‍-ഇ-ആസം, 1961 ലെ ഗംഗ ജമുന, 1981 ലെ ക്രാന്തി, 1986 ലെ കര്‍മ, 1998 ലെ ഖില എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

1966 ലാണ് അഭിനേത്രി സൈറ ബാനുവിനെ ദിലീപ് കുമാര്‍ തന്റെ ജീവിതസഖിയാക്കുന്നത്. ഗോപി, സഗിന, ബൈരാഗ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു.1991ല്‍ പത്മഭൂഷന്‍, 1994 ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം, 2015 ല്‍ പത്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Most Popular