ന്യഡല്‍ഹി: റൊമാന്റിക് റോളുകളിലൂയെ ഒരുകാലത്ത് യുവ മനസ്സുകളുടെ ഹരമായിരുന്ന ബോളിവുഡ് ഇതിഹാസം ഋഷി കപൂര്‍ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ദീര്‍ഘ കാലമായി വിദേശത്തു കാന്‍സര്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. നീതു സിംഗാണ് ഭാര്യ. നടന്‍ രണ്‍ബീര്‍ കപൂര്‍ മകനും റിഥിമ കപൂര്‍ മകളുമാണ്. നടന്മാരായ രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍ എന്നിവര്‍ സഹോദരന്മാരാണ്.
1973ല്‍ ബോബി എന്ന സിനിമയിലൂടെയാണ് ഋഷി കപൂര്‍ ഇന്ത്യന്‍ യുവതയുടെ മനസ്സില്‍ കൂടുകൂട്ടിയത്. അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരാനാം ജോക്കര്‍.
‘അദ്ദേഹം പോയി. ഞാന്‍ ആകെ തകര്‍ന്നിരിക്കുകയാണ്.’ എന്ന അമിതാഭ് ബച്ചന്റെ കുറിപ്പിലൂടയാണ് ഋഷി വിടവാങ്ങിയ വിവരം ലോകമറിയുന്നത്.
Bollywood’s romantic hero Rishi Kapoor dies at 67