മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. വിദഗ്ധ പരിശോധനയ്ക്കായി ഡല്‍ഹി എയിംസില്‍ നിന്നുള്ള സംഘം മുംബൈയിലെത്തി. സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ബാന്ദ്രയിലെ വീട്ടില്‍ സിബിഐയോടൊപ്പം പരിശോധന നടത്തുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് വിദഗ്ധര്‍ വിശദമായി വിലയിരുത്തുന്നുണ്ട്.
നടനുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇന്നലെ അറസ്റ്റിലായ ഷോവിക് ചക്രവര്‍ത്തിയെയും സാമുവേല്‍ മിരാന്‍ഡയെയും കോടതിയില്‍ ഹാജരാക്കി. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, റിയ ചക്രവര്‍ത്തിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. ഷോവിക്കിന്റെയും മിരാന്‍ഡയുടെയും മൊഴികള്‍ എതിരായാല്‍ റിയയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.