Sunday, July 25, 2021
Home News National അശ്ളീല സിനിമ നിർമാണവും പ്രചരണവും : ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

അശ്ളീല സിനിമ നിർമാണവും പ്രചരണവും : ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

മുംബൈ : അശ്ലീല സിനിമകള്‍ നിര്‍മിച്ച് മൊബൈല്‍ ആപ്പുകൾ വഴി പ്രചരിപ്പിച്ചതിന് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്.

വെബ്​ സീരിയലുകളില്‍ അവസരം വാഗ്​ദാനം ചെയ്​ത്​ സ്​ത്രീകളെ അഭിനയിക്കാനായി കൊണ്ടുവന്ന്​ ഇത്തരം ചിത്രങ്ങളില്‍ വേഷമിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന്​ ക്രൈംബ്രാഞ്ച്​ പറഞ്ഞു. നിശ്​ചിത തുക ഈടാക്കി ഈ സിനിമകള്‍ മൊബൈല്‍ ആപുകളില്‍ ലഭ്യമാക്കും. ഡിജിറ്റല്‍ പ്ലാറ്റ്​ഫോമുകളില്‍ അശ്ലീല സിനിമകള്‍ വില്‍പന നടത്തുന്ന കമ്ബനികളിലൊന്നുമായി ബന്ധപ്പെട്ടാണ്​ രാജ്​ കുന്ദ്രയുടെ പേര്​ പുറത്തെത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മഹാരാഷ്​ട്ര സൈബര്‍ പൊലീസ്​ രജിസ്റ്റര്‍ ചെയ്​ത സമാന കേസിലും അദ്ദേഹം പ്രതിയാണ്​. ഈ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ്​ നടപടി.

Most Popular