Sunday, January 23, 2022
HomeEntertainmentനടന്‍ ബ്രഹ്‌മ മിശ്ര മരിച്ച നിലയില്‍; മരിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞെന്ന് പോലിസ്

നടന്‍ ബ്രഹ്‌മ മിശ്ര മരിച്ച നിലയില്‍; മരിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞെന്ന് പോലിസ്

മുംബൈ: മിര്‍സാപൂര്‍ വെബ് സീരീലിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്‌മ മിശ്ര മരിച്ച നിലയില്‍. മുംബൈയിലെ വെര്‍സോവയിലെ ഫ്ളറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമെന്ന് പോലിസ്.

ഫ്ളാറ്റില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകര്‍ത്താണ് പോലിസ് അകത്ത് പ്രവേശിച്ചത്. പരിശോധനയില്‍ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി.

മിര്‍സാപൂരില്‍ ലളിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രഹ്‌മ മിശ്ര ശ്രദ്ധ നേടിയത്.

 

Most Popular