Monday, June 14, 2021
Home News National മോദിയുടെ പുതിയ ബജറ്റില്‍ പ്രവാസികള്‍ക്ക് എട്ടിന്റെ പണി

മോദിയുടെ പുതിയ ബജറ്റില്‍ പ്രവാസികള്‍ക്ക് എട്ടിന്റെ പണി

ദുബയ്: പ്രവാസി ഇന്ത്യക്കാരെ ബജറ്റുകളില്‍ പൊതുവേ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വക ഇക്കുറി എട്ടിന്റെ പണി. പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് വരുമാനത്തിനനുസരിച്ച് നികുതി ഈടാക്കണമെന്നാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിലെ നിര്‍ദേശം.

ഈ നിര്‍ദേശം പ്രവാസികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. നിലവില്‍ നികുതി ഈടാക്കാത്ത രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നുമാണ് ടാക്സ് ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളില്‍ കഴിയുന്നവരില്‍ നിന്നാണ് നികുതി ഈടാക്കുന്നതെന്നോ എത്ര ശതമാനമായിരിക്കും നികുതി എന്നോ വ്യക്തമാക്കാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഏത് രീതിയിലായിരിക്കും ഇരുട്ടടി വരികയെന്ന ആശങ്കയിലാണ് ഗള്‍ഫ് മേഖലയില്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍.

ഒരു വര്‍ഷത്തില്‍ 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങുന്നവരെ പ്രവാസികളായി കണക്കാക്കിലെന്നും പുതി ബജറ്റില്‍ പറയുന്നു. നേരത്തേ അത് 180 ദിവസം വരെയായിരുന്നു. ഇതുപ്രവകാരം വര്‍ഷത്തില്‍ 240 ദിവസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങുന്നവരെ മാത്രമേ എന്‍ആര്‍ഐ ആയി കണക്കാക്കൂ. ഇന്ത്യയിലും വിദേശത്തുമായി വ്യാപാരം നടത്തുന്ന പ്രവാസികള്‍ക്ക് ഈ നിയമം തിരിച്ചടിയാകും. കൂടാതെ ഇവരെ വിദേശ ഇന്ത്യക്കാരല്ലാതായി പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ ആദായ നികുതിയും നല്‍കേണ്ടി വരും.

Most Popular