Monday, April 19, 2021
Home News National ബുലന്ദ് ഷഹര്‍ കലാപത്തില്‍ പോലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതി പ്രചാരണ ചുമതല

ബുലന്ദ് ഷഹര്‍ കലാപത്തില്‍ പോലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതി പ്രചാരണ ചുമതല

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറില്‍ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമ പദ്ധതികളുട പ്രചാരണ ചുമതല. പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ പ്രതി ശിഖര്‍ അഗര്‍വാള്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ അനില്‍ സിസോദിയയോടൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നു.

2018ല്‍ പശുക്കടത്തിന്റെ പേരില്‍ ഗോരക്ഷാ ഭീകരര്‍ അക്രമം ആഴിച്ചുവിട്ട ബുലന്ദ്ഷഹറില്‍ നിയോഗിക്കപ്പെട്ട എസ്‌ഐ സുബോദ് കുമാറിനെ വെട്ടിപരിക്കേല്‍പ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിന് അകത്ത് നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്.

ഈ കേസില്‍ പിടിയിലായി ജാമ്യത്തിലറങ്ങിയ പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല നല്‍കിയിരിക്കുകയാണ് ബിജെപി. എന്നാല്‍ പ്രധാനമന്ത്രിയുടെ പദ്ധതികളുടെ പ്രചാരണ ചുമതല നിര്‍വ്വഹിക്കുന്ന സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന വിശദീകരണവുമയായി അനില്‍ സിസോദിയ രംഗത്തെത്തി.

കേസില്‍ ജാമ്യത്തിലിറങ്ങിയ സമയം ശിഖര്‍ അഗര്‍വാളിനേയും സംഘത്തേയും ജയ് ശ്രീറാം മുഴക്കി അണികള്‍ ആനയിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.

Most Popular