ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്.
ബിജെപിയുടെ സിറ്റിങ് സീറ്റായ ഹിമാചല്‍ പ്രദേശിലെ മാണ്ഡി കോണ്‍ഗ്രസ് പിടിച്ചെടുത്തതാണ് കേന്ദ്ര സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ ഒരിടത്തുമാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയില്‍ ശിവസേന വിജയത്തിലേക്ക് നീങ്ങുമ്പോള്‍, മധ്യപ്രദേശിലെ ഖാണ്ഡ്വയിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്.
ബിജെപി സ്ഥാനാര്‍ഥി കഴിഞ്ഞ തവണ നാലു ലക്ഷത്തിലധികം വോട്ടിന് വിജയിച്ച സീറ്റാണ് മാണ്ഡി. ഈ സീറ്റിലാണ് ഇപ്പോള്‍ 8,766 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രതിഭ സിങ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി കൂടിയായ വീര ഭഭ്ര സിങ്ങിന്റെ ഭാര്യകൂടിയാണ് ഇവര്‍. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനായിരുന്ന കൗശല്‍ താക്കൂറിനെയാണ് മാണ്ഡി നിലനിര്‍ത്താന്‍ ബിജെപി ഇറക്കിയിരുന്നത്. ഹിമാചല്‍ പ്രദേശിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ മൂന്നില്‍ മൂന്നും കോണ്‍ഗ്രസ് നേടി മധുരം ഇരട്ടിയാക്കുകയും ചെയ്തു.
കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നേരിട്ടു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ ഹനഗല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ജെഡിഎസിന്റെ സിറ്റിങ് മണ്ഡലമായ വിജയപുര ജില്ലയിലെ സിന്ദഗിയില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗാവോണിന് തൊട്ടടുത്തുള്ള ഹനഗല്‍ നഷ്ടമായത് ബിജെപിക്ക് ക്ഷീണമായി.
ജെ.ഡിഎസിന്റെ സിറ്റിങ് സീറ്റായ സിന്ദഗിയില്‍ ജെ.ഡിഎസിനെ പിന്നിലാക്കി രണ്ടാമതെത്താനായതും ഹനഗലില്‍ വിജയിക്കാനായതും കര്‍ണാടക കോണ്‍ഗ്രസിന് കരുത്ത് പകരുന്നതായി. സിന്ദഗിയില്‍ വിജയിച്ചില്ലെങ്കിലും ഹനഗല്‍ നിലനിര്‍ത്തുക എന്നത് അഭിമാന പ്രശ്‌നമായി കണക്കാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും മറ്റു നേതാക്കളും ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ഫലം മറിച്ചായി.
ALSO WATCH