സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധം: ദേശീയ ഉപഭോക്തൃ കമ്മീഷന്‍

super market carry bag

ന്യൂഡല്‍ഹി: സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധമെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഇതിനെതിരെയുള്ള ബിഗ് ബസാറിന്റെ അപ്പീല്‍ ഉപഭോക്ത്യ കമ്മീഷനും തള്ളി. ഉപഭോക്താക്കളുടെ ബാഗുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കൗണ്ടറുകളിലെ ക്യാരിബാഗ് വില്‍പന അനധികൃതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമ വിരുദ്ധമാണെന്ന വിവിധ സംസ്ഥാന കമ്മീഷനുകളുടെ ഉത്തരവിനെതിരെയുള്ള ഹjജികള്‍ കമ്മീഷന്‍ തള്ളുകയും ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നിര്‍ബന്ധമായി ക്യാരിബാഗിന് പണം ഈടാക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.